---
title: "ചൊക്ലിയിൽ ഹരിതകർമ്മസേന ശാക്തീകരണം ‘ഗ്രീൻ ചൊക്ലി - ക്ലീൻ ചൊക്ലി’ പദ്ധതിക്ക് തുടക്കമായി."
english_title: "Empowerment of Harithakarmsena in Chokli marks the beginning of the ‘Green Chokli - Clean Chokli’ project"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342180/Empowerment of Harithakarmsena in Chokli marks the beginning of the ‘Green Chokli - Clean Chokli’ project"
published_at: "2026-02-16T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992896447b40_1001109130.jpg"
keywords: []
---

# ചൊക്ലിയിൽ ഹരിതകർമ്മസേന ശാക്തീകരണം ‘ഗ്രീൻ ചൊക്ലി - ക്ലീൻ ചൊക്ലി’ പദ്ധതിക്ക് തുടക്കമായി.

> **Lead Summary:** ചൊക്ലി:പഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൊക്ലി ഗ്രാമപഞ്ചായത്തിൽ ഹരിതകർമ്മസേന ശാക്തീകരണം ‘ഗ്രീൻ ചൊക്ലി - ക്ലീൻ ചൊക്ലി’ പദ്ധതി നടപ്പാക്കുന്നത്. ചൊക്ലി ടൗണിൽ വെച്ച് നടന്ന പരിപാടി

## Article Content

ചൊക്ലി:പഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൊക്ലി ഗ്രാമപഞ്ചായത്തിൽ ഹരിതകർമ്മസേന ശാക്തീകരണം ‘ഗ്രീൻ ചൊക്ലി - ക്ലീൻ ചൊക്ലി’ പദ്ധതി നടപ്പാക്കുന്നത്. ചൊക്ലി ടൗണിൽ വെച്ച് നടന്ന പരിപാടി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം സപ്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ശുചിത്വ മിഷൻ കണ്ണൂർ ജില്ലാ കോർഡിനേറ്റർ കെ.എം സുനിൽ കുമാർ മുഖ്യാതിഥിയായി. ചൊക്ലി ഗ്രാമപഞ്ചായത്ത് വി. ഇ. ഒ ടി ഷിബിൻ റിപ്പോർട്ട് അവതരിപ്പിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാൻ പി.ജയചന്ദ്രൻ,

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷമീനകെ.പി,

അസി:സെക്രട്ടറി സജിത്ത് കുമാർ ടി.എം

എന്നിവർ സംസാരിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി.കെ. പ്രദീപൻ

സ്വാഗതവും ജനീബ സി.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342180/Empowerment of Harithakarmsena in Chokli marks the beginning of the ‘Green Chokli - Clean Chokli’ project)